Play 4ever

Creative Drama Workshop.
Conducted by Padavu Creative Theatre.

22 June 2024 9.30am – 4pm

കുട്ടികളുടെ ഭാവനയെയും സർഗാത്മകതയേയും അളക്കാൻ ബുദ്ധിമുട്ടാണ്. പക്ഷേ അത് പുറത്തെടുക്കാനുള്ള ശരിയായ പരിസരവും, നിർദേശങ്ങളും കൊടുത്താൽ, ഒന്നുമില്ലായ്മയിൽനിന്നും അവർ അൽഭുതങ്ങൾ സൃഷ്ടിക്കും. അവരിൽ ആത്മവിശ്വാസം, സ്വയം പര്യാപ്തത, ഒക്കെ വരുത്താൻ പരിശീലനം കൊടുക്കുന്ന രീതിയും പ്രധാനപ്പെട്ടതാണ്. “Creative drama workshop” വഴി അഭിനയത്തിലുപരി, കൂട്ടായ്മയുടെ ശക്തിയും, വിലയേറിയ സമയവും ഉപയോഗപ്പെടുത്തി ജീവിത സാഹചര്യങ്ങളോട് പൊരുതാനും പൊരുത്തപ്പെടാനും പഠിപ്പിക്കുന്നു. വൈജ്ഞാനിക, വ്യക്തിത്വ വികസനവും, ജീവിത നൈപുണികളും രസകരമായ കലാവിഷ്കാരങ്ങളിലൂടെ പരിപോഷിപ്പിക്കുന്ന ഒരു ദിവസത്തെ ക്യാമ്പ് ആണ് “PLAY 4EVER”. വർഷങ്ങളായുള്ള സപര്യയിലൂടെ “പടവ് ക്രിയേറ്റീവ് തിയറ്റർ” നേടിയെടുത്ത അറിവും, സൂത്രങ്ങളും, കുട്ടികളിലേക്ക് പകർന്ന് നൽകി പ്രവീൺ മാഷും, രഘുമാഷും, ശ്രീജിത്ത് മാഷും കുട്ടികൾക്ക് പ്രചോദനമാകുമ്പോൾ, പുതിയ പരീക്ഷണങ്ങളിലൂടെ കുട്ടികളിലൂടെ മനസ്സിൽ കയറാനുള്ള വഴികൾ കാട്ടി അവർ അധ്യാപകർക്കും മാതൃകയാകുന്നു.

drama 4ever